കോട്ടയം : രാജ്യമെങ്ങും ജൂൺ 21 ‘യോഗാദിനം’ ആയി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി യോഗയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അതിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടി കോട്ടയം സെൻക്ലബ്ബിൻ്റെയും കോടിമത എൻ. എസ്. എസ്. കരയോഗത്തിന്റെയും കോടിമത റെസിഡൻ്റ്സ് വെൽഫെയർ അസോസി യേഷന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗ പരിശീലനം നടത്തുന്നു. 2024 ജൂൺ 23-ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക് കോടിമത എൻ. എസ്. എസ്. ശതാബ്‌ദി സ്‌മാരക ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിശീലനം സെൻ ക്ലബ് പ്രസിഡന്റ് കെ എസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.യോഗ പരിശീലക സിനി കല്യാണിയുടെയും യോഗാചാര്യൻ വി പി ലാലുമോന്റെയും നേതൃത്വത്തിൽ യോഗപ്രദർശനവും നടത്തുന്നതാണ്.
സെൻ ക്ലബ് സെക്രട്ടറി എസ് ദേവരാജൻ,എൻ എസ് എസ് വനിതാ സമാജം പ്രസിഡന്റ് പ്രേമ മോഹൻ, എൻ എസ് എസ് കരയോഗം സെക്രട്ടറി മോഹൻ കെ നായർ,കെ ആർ ഡബ്ല്യൂ എ പ്രസിഡന്റ് സി എ ജോൺ, സെൻ ക്ലബ് സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, എം കെ നാരായണൻ കുട്ടി,കെ ആർ ഡബ്ല്യൂ സെക്രട്ടറി പി എ സുദർശനൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.