അന്താരാഷ്ട്ര യോഗാ ദിനാചരണം ബി ജെ പി കുമരകം മണ്ഡലം കമ്മറ്റി നടത്തി

കുമരകം : അന്താരാഷ്ട്ര യോഗാ ദിനാചരണം ബി ജെ പി കുമരകം മണ്ഡലം കമ്മറ്റി നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് വിനീഷ് പാറയിൽ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി ദീപു പണിക്കർ സ്വാഗതം ആശംസിച്ചു. യോഗാ ദിനാചരണം മണ്ഡലം പ്രസിഡിന്റ് അഭിലാഷ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായാ അരുൺ കുമാർ,വിദ്യാ വി നായർ, അരുൺ ശോഭ രാജേന്ദ്രൻ,ചാർളി തോമസ്, രാജേഷ് കെ.കെ എന്നിവർ ആശംസ അർപ്പിച്ചു. യോഗയിൽ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ആരോമൽ എ ആർ. സുജിത്ത് ജോൺ എന്നിവർ യോഗാ ക്ലാസ് നടത്തി ജനപ്രധിനിധി ദേവകി ടീച്ചർ നന്ദി അർപ്പിച്ചു.

Advertisements

Hot Topics

Related Articles