പാലിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ് തൈര് എങ്കിലും ഇത് പാലിനേക്കാള്‍ ആരോഗ്യകരമാണെന്ന് എത്ര പേർക്കറിയാം ?പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി കോംപ്ലക്‌സ് തുടങ്ങിയവയുടെ പ്രധാന ഉറവിടമാണ് തൈര്. പാല്‍ അലര്‍ജിയുള്ളവര്‍ക്കും പാല്‍ ഇഷ്ടമില്ലാത്തവര്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ നല്ലതാണ്.
ആരോഗ്യകരമായ ബാക്ടീരിയകള്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൂടാതെ തൈര് മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപയോഗപ്രദവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാലും തൈര് കഴിച്ചാല്‍ തടി കൂടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. പക്ഷെ തൈര് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണെന്നു നമുക്ക് നിസംശയം പറയാം. കാരണം ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ പൊതുവേ സഹായിക്കുന്നവയാണ്.
ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും, ഭക്ഷണം കുറയും, പെട്ടെന്ന് വിശപ്പു തോന്നുകയുമില്ല. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. തൈരില്‍70-80 ശതമാനം വെള്ളമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഗ്രീക്ക് യോഗര്‍ട്ടാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല തൈര്.
തടി വര്‍ദ്ധിപ്പിയ്ക്കാന്‍ വഴിയൊരുക്കുന്ന മറ്റൊരു കാരണമാണ് ദഹന പ്രശ്‌നങ്ങള്‍. ഇതിന് നല്ലൊരു പരിഹാരമാണ് തൈര്. ഇതിലെ ആരോഗ്യകരമായ ബാക്ടീരിയകളാണ് ദഹനത്തിന് സഹായിക്കുന്നത്. ഇവ ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു.
വയറിന്റെ ആരോഗ്യത്തിന് മികച്ച ഇത് കുടലിനെ ആല്‍ക്കലൈനാക്കുന്നു. ഇതിനാല്‍ തന്നെ വയറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇതു പരിഹാരമാകുന്നു. കുടലില്‍ അടിഞ്ഞു കൂടുന്ന വേസ്റ്റ് തടി കൂട്ടാനുള്ള കാരണമാണ്. നല്ല ശോധനയ്ക്കും തൈര് സഹായിക്കുന്നു.
കാല്‍സ്യം സമ്പുഷ്ടവുമാണ് തൈര്. 100 ഗ്രാം തൈരില്‍ 80 മില്ലീഗ്രാം കാല്‍സ്യമുണ്ട്. കാല്‍സ്യം എല്ലിന് മാത്രമല്ല, തടി കുറയ്ക്കാനും ഏറെ നല്ലതാണ്. കാല്‍സ്യം തെര്‍മോജെനസിസ് എന്ന പ്രക്രിയെ സഹായിക്കുന്നു. അതായത് ശരീരത്തില്‍ ചൂട് ഉല്‍പാദിപ്പിയ്ക്കുന്നു. ഈ ചൂട് ശരീരത്തിലെ കൊഴുപ്പു നീക്കുന്ന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകം. ശരീരത്തിലെ അപചയ പ്രക്രിയ അഥവാ മെറ്റബോളിസം ശക്തിപ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ ഏറെ പ്രധാനമാണ്.
തൈര് കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. ലസി പോലെ, അതായത് പഞ്ചസാര കൂടുതല്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതല്ല. അതേ സമയം ഒരു നുള്ള് പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുന്നത് ആരോഗ്യകരമാണ്. ഇതു പോലെ തടി കുറയ്ക്കാന്‍, ബിപി നിയന്ത്രിയ്ക്കാന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, മലബന്ധം മാറ്റാന്‍ തുടങ്ങിയ പല അവസ്ഥകള്‍ക്കും യോഗര്‍ട്ട് ഏറെ നല്ലതാണ്. മസില്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണ വസ്തുവാണിത്. അതുകൊണ്ട് പേടിക്കാതെ തൈര് കഴിക്കാം.