“സർക്കാർ നിയമങ്ങൾ അനുസരിച്ച് മുഹറം ആഘോഷിക്കാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരിക്കണം”; വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

യു.പി : മുഹറത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് ആഘോഷിക്കാൻ കഴിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്നാണ് പരാമർശം.

Advertisements

പണ്ട് മുഹ്റം ആഘോഷത്തിൻ്റെ ഭാഗമായ താസിയയുടെ പേരിൽ പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചു കളയുകയും, മരങ്ങൾ നശിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇന്ന് മുഹറം ആഘോഷിക്കുന്നത് പോലും അറിയുന്നില്ലെന്നും ആഘോഷിക്കണമെങ്കിൽ സർക്കാർ പറയുന്ന നിയമങ്ങൾ കേട്ടു ആഘോഷിക്കണമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഇന്നലെ നടന്ന ഉത്തർപ്രദേശ് ബിജെപി പ്രവർത്തക സമയതിയിലാണ് പരാമർശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കഴിഞ്ഞ ദിവസം മുഹറം ഘോഷയാത്രയ്‌ക്കിടയില്‍ പലസ്തീന്‍ കൊടി വീശിയ യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയിലായിരുന്നു യുവാവിന്റെ പലസ്തീന്‍ കൊടി വീശലും മുദ്രാവാക്യം മുഴക്കലും. സംഭവത്തില്‍ യുവാവിനെ ഉടനെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വെച്ചു. മറ്റു രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.