ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ എതിരില്ലാതെ മുന്നേറി ബിജെപി. യോഗി ആദിത്യനാഥും സഹമന്ത്രിമാരും തുടര്‍ഭരണം ഉറപ്പിച്ചുകഴിഞ്ഞു. ഈ മണിക്കൂറില്‍ 285 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് എസ്പി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 106 സീറ്റുകളിലാണ് എസ്പി മുന്നേറുന്നത്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസും ബിഎസ്പിയും നാമാവിശേഷമായി.
യുപി രാഷ്ട്രീയത്തിലെ പ്രബലന്മാരായിരുന്ന കോണ്‍ഗ്രസും ബിഎസ്പിയും നാമാവശേഷമായി. മായാവതിയുടെ ആന ചെരിഞ്ഞപ്പോള്‍ നേട്ടം കൊയ്തത് സമാജ് വാദി പാര്‍ട്ടിയാണ്. പക്ഷേ, ശക്തമായ ബിജെപി മുന്നേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ എസ് പിക്കും കഴിയുന്നില്ല. അഴിമതി ആരോപണങ്ങള്‍വരിഞ്ഞുമുറുക്കി കൂച്ചുവിലങ്ങിട്ടുകഴിഞ്ഞ ബിഎസ്പിക്ക് ബിജെപിയുടെ എതിരാളി എന്ന നിലയിലേക്ക് വളരാനുള്ള ശക്തിയുണ്ടാകില്ലെന്ന് മുന്‍പ് തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.
ബിജെപി 293 ഇടത്താണ് ലീഡ് ചെയ്യുന്നത്.403 സീറ്റുകളാണ് യുപിയില്‍ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. 2017 ലെ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവര്‍ത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.