കൊച്ചി: ഇത് തന്നെയാണ് യോഗി ജി പറഞ്ഞ കേരളം..
സർക്കാർ ചടങ്ങിൽ പ്രാർത്ഥന ചൊല്ലാൻ
മരുന്നിന് മറ്റൊരു കുട്ടിയ്ക്ക് അവകാശമില്ലാത്ത കേരളം
വേണ്ട യു.പി അതാകണ്ട.
സൂക്ഷിച്ച് തന്നെ വോട്ട് ചെയ്യണം.
ഇവിടെ വോട്ട് ചെയ്തവർ
സൂക്ഷിച്ചിരുന്നെങ്കിൽ ഈ ഗതികേട്
വരുമായിരുന്നില്ല.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ വാക്കുകളാണ് ഇത്. ഇവർ ഫെയ്‌സ്ബുക്കിൽ കുറിച്ചതായിരുന്നു ഇത്. ഇതിനൊപ്പം ഒരു ഫോട്ടോയും ഇവർ പങ്കു വച്ചിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട പെൺകുട്ടികൾ പ്രാർത്ഥന ചൊല്ലുന്നതായിരുന്നു ഇത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ശ്രദ്ധിച്ച് വോട്ട് ചെയ്യണം, ഇല്ലെങ്കിൽ യുപിയ്ക്ക് കേരളത്തിന്റെ ഗതിയുണ്ടാകുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനോട് കേരളം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെയാണ് ഇപ്പോൾ യു.പി മുഖ്യമന്ത്രിയെ പിൻതുണച്ച് കെ.പി ശശികല രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട പെൺകുട്ടികൾ പ്രാർത്ഥന ചൊല്ലിയതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ശശികലടീച്ചർക്ക് എതിരെ ഉയരുന്നത്.