തൈര് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തൈര് ചർമ്മത്തിനും മികച്ചതാണെന്ന് പലർക്കും അറിയില്ല. തൈര് ഉപയോഗിക്കുന്നത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. തെെരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഒരു ആല്‍ഫ ഹൈഡ്രോക്സി ആസിഡ് (AHA) ആണ്. ഇത് പലപ്പോഴും വിവിധ ക്രീമുകളില്‍ ഉപയോഗിച്ച് വരുന്നു. വലിയ സുഷിരങ്ങള്‍, മുഖക്കുരു പാടുകള്‍, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ മാറാൻ തെെര് സഹായകമാണ്. മുഖസന്ദര്യത്തിന് തെെര് രണ്ട് രീതിയില്‍ ഉപയോഗിക്കാം.
തൈര്, തേൻ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ബ്ലീച്ചിംഗ് ഘടകങ്ങള്‍ ചർമ്മത്തിലെ മൃതകോശങ്ങള്‍, പിഗ്മെന്റേഷൻ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. കറുത്ത പാടുകള്‍, നേർത്ത വരകള്‍ എന്നിവ തേനും തൈരും ചേർത്തുള്ള മാസ്ക് ഉപയോഗിച്ച് കുറയ്ക്കാനാകും. 1 ടീസ്പൂണ്‍ തേനും നാരങ്ങാനീരും 2 ടീസ്പൂണ്‍ തൈരില്‍ കലർത്തി മുഖത്ത് പുരട്ടുക. ഇത് 15 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി കളയുക. തൈരും ഓട്‌സും കൊണ്ടുള്ള ഫേസ് മാസ്‌ക് ചർമ്മത്തെയും സുഷിരങ്ങളെയും ആഴത്തില്‍ വൃത്തിയാക്കാൻ ഫലപ്രദമാണ്. ഈ മാസ്ക് ഉണ്ടാക്കാൻ, 2 ടീസ്പൂണ്‍ ഓട്സ് പൊടിയില്‍ 1 ടീസ്പൂണ്‍ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.