അഞ്ചല്‍: യുവഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്-റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ്( 30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അര്‍പ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
എംബിബിഎസിന് ശേഷം കര്‍ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അര്‍പ്പിത. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പളളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ പൊലീസ് കേസെടുത്തു.