മലമ്പുഴയിൽ യുവാവിനെയും,14കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ;മരിച്ചത് മൂന്ന് ദിവസമായി കാണാതായവർ

പാലക്കാട്: യുവാവിനേയും കൗമാരക്കാരിയായ പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. ഇരുവരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ‌

Advertisements

കാളിപ്പാറ സ്വദേശി രഞ്ജിത്ത് (24), 14കാരി എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് ഇരുവരേയും കാണ്മാനില്ലെന്ന് പൊലീസ് പരാതി ലഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് 14 വയസ് മാത്രം പ്രായമുള്ള കുട്ടിയാണെന്നതിനാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

Hot Topics

Related Articles