കോട്ടയം : മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ
1.1699 ഗ്രാം എം.ഡി.എം.എ യുമായി കോട്ടയം അയ്മനം മര്യാതുരുത്ത് രാജ്ഭവനം വീട്ടിൽ ജയരാജിനെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ അറസ്റ്റ് ചെയ്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം തിരുവാതുക്കൽ കളള് ഷാപ്പിന് സമീപത്തു വച്ചാണ് ജയരാജിൻ്റെ പക്കൽ നിന്നും 1.1699 ഗ്രാം എംഡിഎംഎ യും, ഇത് സൂക്ഷിച്ചിരുന്ന വാഹനവും പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കോട്ടയം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ ചെറിയാനും, സംഘവുമാണ് പ്രതിയെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അലോട്ടിയുടെ ഗുണ്ട സംഘാംഗമാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വടിവാളും കണ്ടെത്തിയിട്ടുണ്ട്. ടിപ്പർ ലോറി ഡ്രൈവർ ആണ് പ്രതി.
അസിസ്റ്റന്റ് ഇൻസ്പെക്ടർ സബിൻ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ.ഡി, രാജീവ്.ആർ.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കണ്ണൻ. സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. സന്തോഷ്, ശ്യാംകുമാർ.എസ്, രതീഷ് കെ നാണു, നൂജു.എസ്, ലാലു തങ്കച്ചൻ, അരുൺ കെ.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ, എക്സൈസ് ഡ്രൈവർ സത്യൻ എന്നിവരും പങ്കെടുത്തു.