തൃശൂർ : എം.ഡി.എം.എ കേസിൽ അറസ്റ്റിലായ യുവാവിന്റെ അക്കൗണ്ടിൽ ആറു മാസത്തിനിടെ എത്തിയത് 33 ലക്ഷം രൂപ.
യുവാവിന്റെ പക്കൽനിന്ന് സ്ഥിരമായി ലഹരി മരുന്ന് വാങ്ങിയത് 200 വിദ്യാർഥികളാണെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചേരി സ്വദേശി അരുണിനെ എക്സൈസ് പിടികൂടുന്നത് എം.ഡി.എം.എ കേസിലാണ്. കയ്പമംഗലത്ത് എംഡിഎംഎ സംഘത്തെ പിടികൂടിയപ്പോഴാണ് അരുണിന്റെ വിവരങ്ങൾ കിട്ടിയത്. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ അരുണിനെ അറസ്റ്റ് ചെയ്തു.
അക്കൗണ്ടിലേക്ക് എംഡിഎംഎവിറ്റതിന്റെ പേരിൽ 33 ലക്ഷം രൂപ. നേരിട്ട് ഇതിൽ കൂടുതൽ പണം കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
ബംഗലൂരുവിൽ നേരിട്ട് പോയി എംഡിഎംഎ വാങ്ങി കേരളത്തിൽ എത്തിച്ച് വിൽപന നടത്തുകയാണ് അരുണിന്റെ രീതിയെന്ന് എക്സൈസ് പറഞ്ഞു.
നേരത്തെ എംഡിഎംഎ കേസിൽ അരുണ്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും പഴയ പണി തുടരുന്നതാണ് രീതി.