500 കോടിയുടെ വിമാനം എത്തി ; ലുലു മുതലാളിയുടെ പഴയ ജെറ്റ് വില്‍പ്പനയ്ക്കായി സെക്കൻഡ് മാര്‍ക്കറ്റില്‍

കാറുകളും ബൈക്കുകളും പോലെ വിമാനങ്ങള്‍ക്കുമുണ്ട് യൂസ്ഡ്/ സെക്കൻഡ് ഹാൻഡ് മാർക്കറ്റ്, നമുക്ക് അതിലേക്ക് നോക്കിയിട്ടു വല്ല്യ കാര്യമില്ലാത്തതിനാല്‍ സാധാരണക്കാരായ നമ്മള്‍ ഇവിടേയ്ക്ക് വല്യ ശ്രദ്ധ നല്‍കാറില്ല.എന്നാല്‍ ഇക്കൂട്ടത്തിലേക്ക് ഇപ്പോള്‍ ഒരു വിവിഐപി എത്തിയിരിക്കുകയാണ്. നമ്മുടെ സ്വന്തം ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയുടെ പ്രൈവറ്റ് ജെറ്റാണിത്. തുപുത്തൻ ജെറ്റ് എത്തിയതോടെ യൂസഫലിയൂടെ പഴയ സ്വകാര്യ വിമാനം ഇപ്പോള്‍ പ്രീ ഓണ്‍ഡ് മാർക്കറ്റില്‍. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിച്ചിരുന്ന അത്യാഡംബര പ്രൈവറ്റ് ജെറ്റാണിത്.സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുന്ന, സ്റ്റാന്റണ്‍ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ എന്ന കമ്ബനിയാണ് ലുലു ഗ്രൂപ്പ് ചെയർമാന്റെ ഈ പ്രൈവറ്റ് ജെറ്റ് വില്‍പനയ്ക്കായി പല സൈറ്റുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016 -ലാണ് യൂസഫലി ഗള്‍ഫ്സ്ട്രീം 550 എന്ന ഈ വിമാനം സ്വന്തമാക്കിയത്.

Advertisements

അക്കാലത്ത് ഏകദേശം 350 കോടി രൂപയില്‍ കൂടുതലായിരുന്നു വിമാനത്തിന്റെ വില. ഇതിനു മുമ്ബ് ഉണ്ടായിരുന്ന ലെഗസി 650 എന്ന വിമാനം മാറ്റി സ്ഥാപിച്ചാണ് യൂസഫലി ഗള്‍ഫ്സ്ട്രീം 550 എന്ന് ഈ മോഡല്‍ വാങ്ങിയത്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറല്‍ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് ഈ വിമാനത്തിന്റെ നിർമാതാക്കള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

16 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കാനാകുന്ന വിമാനമാണ് ഇത്. എട്ട് വർഷത്തോളം പഴക്കമുള്ള പ്രൈവറ്റ് ജെറ്റ് ഇതുവരെ 3065.11 മണിക്കൂർ മാത്രമാണ് ആകെ പറന്നിട്ടുള്ളത്. റോള്‍സ് റോയ്സിന്റെ BR 710 C4-11 എന്ന എൻജിനാണ് ഇത് ഉപയോഗിക്കുന്നത്. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ക്ക് ഗള്‍ഫ്‌സ്ട്രീം G550 വളരെ മികച്ചതാണ്.കാര്യമായ ഉയരത്തിലുള്ള വിമാനത്താവളങ്ങളില്‍ ചെറിയ റണ്‍വേകളില്‍ നിന്ന് ഇതിന് പറന്നുയരാനാകും. ഗള്‍ഫ്സ്ട്രീം G550 അതിൻ്റെ എക്സ്റ്റെൻന്റഡ് ഫ്ലൈയിംഗ് റേഞ്ചില്‍, വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് ദുബായ്, ലണ്ടനില്‍ നിന്ന് സിംഗപ്പൂർ, ടോക്കിയോ മുതല്‍ പാരിസ് തുടങ്ങിയ നഗരങ്ങളെ ഫ്യുവല്‍ റീഫില്‍ ചെയ്യേണ്ട ആവശ്യമില്ലാതെ ബന്ധിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.മികച്ച ഡിസ്പാച്ച്‌ വിശ്വാസ്യതയ്ക്ക് പേരുകേട്ട, ഗള്‍ഫ്സ്ട്രീം G550 മിഷൻ-ക്രിറ്റിക്കല്‍ യാത്രകള്‍ക്ക് വളരെ അനുയോജ്യമാണ്. പരമാവധി 6,200 പൗണ്ട് പേലോഡ് താങ്ങുന്ന 19 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന, ഫോർ -സോണ്‍ ലിവിംഗ് ഏരിയകള്‍ ഉപയോഗിച്ച്‌, ഇത് കോണ്‍ഫിഗർ ചെയ്യാവുന്നതാണ്. മുകളില്‍ സൂചിപ്പിച്ചതു പോലെ നൂതന റോള്‍സ് റോയ്‌സ് BR710 ടർബോഫാൻ എഞ്ചിനുകളാണ് ഇതില്‍ പ്രവർത്തിക്കുന്നത്.

 ഓരോന്നും 15,385 പൗണ്ട് വിതരണം ചെയ്യുന്നു. ത്രസ്റ്റിന്റെ കാര്യത്തില്‍, ഗള്‍ഫ്സ്ട്രീം G550 മോഡല്‍ 533 നോട്ടില്‍ 6,750 നോട്ടിക്കല്‍ മൈല്‍ പരിധിയും 580 നോട്ടുകളുടെ അതിവേഗ ക്രൂയിസ് കപ്പാസിറ്റിയും ഉള്ളതാണ്. ഡ്രാഗ്-റെഡൂസിംഗ് മോഡിഫിക്കേഷനുകളും അധിക ത്രസ്റ്റ് നല്‍കുന്ന ഒരു പുനർരൂപകല്‍പ്പന ചെയ്ത ക്യാബിൻ പ്രഷറൈസേഷൻ ഔട്ട്‌ഫ്ലോ വാല്‍വും G550 -ൻ്റെ പെർഫോമെൻസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു.ഇനി പുത്തൻ അതിഥിയുടെ കാര്യം നോക്കുമ്ബോള്‍, ഏകദേശം 483 കോടിയോളം രൂപ വിലവരുന്ന G600 എന്ന വിമാനം കഴിഞ്ഞ ഏപ്രിലിലാണ് യൂസഫലി വാങ്ങിയത്. T7-YMA എന്ന റജിസ്ട്രേഷനിലുള്ള വിമാനം ഗള്‍ഫ്‌സ്ട്രീം കമ്ബനി നിർമിച്ച്‌ പുറത്തിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കല്‍ മൈല്‍ വരെ വിമാനത്തിന് അനായാസം പറക്കാനാവും.

Hot Topics

Related Articles