പന്തളത്ത് തട്ടുകടയിൽ ആക്രമണം : യുവാവിന് തലയ്ക്ക് പരിക്ക്

പന്തളം : എം സി റോഡിൽ മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഉണ്ടായ അക്രമണത്തിൽ കടയുടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തി (37) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിസംഘം തട്ടുകട പൂർണമായും തകർത്തു. ബുധനാഴ്ച രാത്രി 10ന് ശ്രീകാന്തിന്റെ ജ്യേഷ്ഠൻ ശ്രീനാഥിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ സംഘം മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ടു ചായ മാത്രമാണ് ഉപയോഗിച്ചത്. ഒരു ചായയും ഓംലെറ്റും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോകാൻ ഒരുങ്ങിയപ്പോൾ ഓർഡർ ചെയ്ത മൂന്ന് ചായയുടെയും ഓംലെറ്റിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. പൊലീസ് പ്രതികൾക്കായി അന്വേഷണ നടപടികൾ ആരംഭിച്ചു.

Advertisements

Hot Topics

Related Articles