വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മൈൽ കുറ്റിയിലും മതിലിലും ഓടയിലും ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. ചെമ്പ് പനങ്ങാവ് സത്യൻ സുമ ദമ്പതികളുടെ മകൻ വിഷ്ണു (28)വാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ്
3.30 ഓടെ വല്ലകം സബ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുജിത്ത് (26) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ.വിഷ്ണു വെൽഡിംഗ് തൊഴിലാളിയായിരുന്നു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Advertisements