എരുമേലി : എയ്ഞ്ചൽവാലിയിൽ ഒരു നിർധന കുടുംബത്തിന് യൂത്ത് കെയർ എരുമേലി നിർമ്മിച്ച് നൽകിയ മിനി ഹോമിന്റെ താക്കോൽദാനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിച്ചു. യൂത്ത് കെയർ എരുമേലിയുടെ ചെയർമാൻ ബിനു മറ്റക്കരയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, പ്രകാശ് പുളിക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ട് റോയ് കപ്പിലുമാക്കൽ, ടിവി ജോസഫ്, മെമ്പർമാരായ മാഗി ജോസഫ് നാസർ പനച്ചിൽ മാത്യു ജോസഫ് സുബി സണ്ണി, സലിം കണ്ണങ്കര,ആന്റണി ആലപ്പാട്ട് ഓ ജെ കുര്യൻ,ജോസഫ് പുതിയത് ബോബൻ പള്ളിക്കൽ ഷൈൻ എയ്ഞ്ചൽവാലി റെജി പുതിയത് അനിയൻ,മോഹനൻ, ഷിബു നെടുമ്പുറം എന്നിവർ ആശംസകൾ നേർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കെയർ എരുമേലിയുടെ നേതാക്കളായ ഷെഹിം വിലങ്ങുപാറ അസ്ഹർ കറുക്കാഞ്ചേരി, പി കെ കൃഷ്ണകുമാർ,അർഷദ് നജീബ്, സുഹൈൽ പേഴുംകാട്ടിൽ, ബിനോഷ് വേങ്ങത്താനം, കെ എം അൻവർഷാ, ഷഹനാസ് മേക്കൽ,അഖിൽ നെടുമ്പുറം, അബിജിത്ത് മുത്തൂറ്റ്, സഹീർ ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.