കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ‘അവളിടം ‘ എന്ന പേരിൽ യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകുന്നു. ഫെബ്രുവരി അവസാന വാരത്തോടെ സംസ്ഥാനത്താകമാനം ആകെ 1044 യുവതീ ക്ലബ്ബുകൾ നിലവിൽ വരും.
Advertisements
ക്ലബ്ബുകളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പുറമേ, ഈ ക്ലബ്ബിലെ അംഗങ്ങൾക്കായി വിവിധതരം സ്വയം തൊഴിൽ പരിശീലനങ്ങളും സംഘടിപ്പിക്കും. ഭിന്ന ശേഷി വിഭാഗത്തിലുള്ളവരെ പരിശീലിപ്പിക്കുന്നതിനായി യുവതി ക്ലബ്ബുകളിലെ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തവരെ ഉൾപ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കും.