യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: കോടതിയിൽ കീഴടങ്ങി കാസർഗോഡ് സ്വദേശിയായ മുഖ്യപ്രതി 

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാസർഗോഡ് സ്വദേശി ജെയ്സൺ കീഴടങ്ങി. കാസർഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്സൺ കേസിലെ മുഖ്യപ്രതിയാണ്. കോടതി നിർദ്ദേശ പ്രകാരമാണ് കീഴടങ്ങൽ. യൂത്ത് കോൺ​ഗ്രസ്  തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. അതേസമയം, കീഴടങ്ങിയാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. 

Advertisements

നേരത്തെ, വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ‘ആപ്പ്’ നിർമ്മിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദൻ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സി ആർ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. 

Hot Topics

Related Articles