സർക്കാരും മാറിയില്ല; കേസും തീർന്നില്ല; ലോക്ക് ഡൗൺ ലംഘിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: ലോക്ഡൗൺ കാലത്ത് സർക്കാരിനെതിരെ സമരം ചെയ്ത് സ്വന്തം പാർട്ടിക്ക് വേണ്ടി പോരാടിയ യുവ കോൺഗ്രസ് പ്രവർത്തകർക്ക് അറസ്റ്റ് വാറണ്ട്. നിയന്ത്രണങ്ങൾ മറികടന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും മുഖ്യമന്ത്രിക്കെതിരെ സമരം നടത്തിയ 20 ലേറെ യൂത്ത്കോൺഗ്രസ്, കെ എസ് യു നേതാക്കളാണ് ഇപ്പോൾ സ്വന്തം കൈയ്യിൽ നിന്നും കാശുമുടക്കി കേസ് നടത്തേണ്ട ഗതിയിലായിരിക്കുന്നത്.

Advertisements

കേസുകൾ പാർട്ടി ഏറ്റെടുത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം മറന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ കൂട്ടം കൂടുന്നതിനുള്ള നിരോധനാജ്ഞ അടക്കം മറികടന്നാണ് യുവസംഘടനാ നേതാക്കൾ വിവിധ വിഷയങ്ങളിലെ പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചത്.പൊതുയിടങ്ങളിലെ ധർണ്ണ, പൊലീസ് സ്റ്റേഷൻ മാർച്ച്, ജില്ലയിലെ ഭൂപ്രശ്നങ്ങളിലെ സമരങ്ങൾ എന്നിങ്ങനെ നിരവധി പ്രക്ഷോഭങ്ങളാണ് കൊവിഡ് കാലത്ത് വിവിധ സ്ഥലങ്ങളിലായി നടന്നത്. ജില്ലാ കോൺഗ്രസ് ,ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റികളായിരുന്നു മിക്ക സമരങ്ങൾക്കും നേതൃത്വം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ വരുമെന്നും പകർച്ചവ്യാധി നിരോധന നിയമപ്രകാരം അടക്കം ഫയൽ ചെയ്ത കേസുകൾ തള്ളുമെന്നുമുള്ള വിശ്വാസത്തിലാണ് നേതാക്കളും യുവ സംഘടനാ നേതാക്കളും അണികളും മുന്നിട്ടിറങ്ങിയത്.ലോക് ഡൗൺ സമയത്ത് സമരം നടത്തിയതിന് ഒരു നേതാവിനെതിരെ 20 മുതൽ 30 വരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് സൂചന. സാമ്ബത്തികമായി പിന്നാക്കം നിൽക്കുന്ന യുവ നേതാക്കളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.കൂട്ടം ചേരാൻ നിരോധനമേർപ്പെടുത്തിയ കാലത്ത് സംഘം ചേർന്ന് പ്രക്ഷോഭം നടത്തിയ കേസുകളിൽ ഒരു കേസിന് 1800 രൂപവരെ പിഴയായി നൽകണം. ഇത്തരത്തിൽ 15നു മുകളിൽ കേസുകൾ അകപ്പെട്ട നേതാക്കളും പ്രവർത്തകരുമുണ്ട്. ഇതിനു പുറമേ പിഴയിൽ തീരാത്ത കേസുകളിൽ അകപ്പെട്ടവരും നിരവധിയാണ്. ഇതിൽ പലകേസുകളും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവയുമാണ്.

Hot Topics

Related Articles