കോട്ടയം: മൂലേടം മേൽപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് പിഡബ്ലിയുഡി ബ്രിഡ്ജസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജു ബാലനെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡണ്ട് വിനീത അന്ന തോമസിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
എക്സിക്യൂട്ടീവ് എൻജിനീയർ ഷാബു എം.ടീ സ്ഥലത്തില്ലത്തിനാൽ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും ഉടനടി പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പിന്മേൽ പൊതുമരാമത്ത് മന്ത്രിക്കും എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം സമർപ്പിച്ച ശേഷമാണ് ഉപോരോധ സമരം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പളളി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അബു താഹിർ, ബിനീഷ് ബെന്നി, രാഷ്‌മോൻ മാത്യു ഓത്താറ്റിൽ, രഞ്ജു പ്രശാന്ത്, ജിത്തു ജോസഫ്, ,വിമൽ ജിത്ത്, ആൽബിൻ തോമാസ്, സെബിൻ സണ്ണി, ദീപു ചന്ദ്രബാബു, കർണ്ണൻ അലൻ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.