തിരുവനന്തപുരം : വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം.കേസില്‍ കുറ്റകൃത്യത്തിലെ ഇരയായാണ് മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ മൊഴിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
ഉടന്‍ മൊഴിയെടുത്തേക്കില്ല. മൊഴി രേഖപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ സാവകാശം തേടാനാണ് സംഘത്തിന്റെ തീരുമാനം. പ്രതിഷേധം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ്. അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ സാക്ഷിയായി ഉള്‍പ്പെടുത്തും.