യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ അറസ്റ്റിൽ; അറസ്റ്റിലായത് മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഡാലോചന കേസിൽ

തിരുവനന്തപുരം: മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ കെ.എസ് ശബരീനാഥൻ ശങ്കുമുഖം എ സി ഓഫീസിൽ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisements

Hot Topics

Related Articles