പൊൻകുന്നം : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ഗവൺമെൻറ് ഹൈസ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കോൺഗ്രസ് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സനോജ് പനയ്ക്കൽ സ്കൂൾ ഹെഡ്മിസ് രജനി ടീച്ചർക്ക് പഠനോപകരണങ്ങൾ കൈമാറി.
Advertisements
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സച്ചിൻ പുളിക്കൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മണ്ഡലം വൈസ് പ്രസിഡണ്ടുമായ ശിഹാബുദ്ദീൻ തുണ്ടിയിൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടീ കെ ബാബുരാജ്, മണ്ഡലം വൈസ് പ്രസിഡണ്ട് ശ്യാം ബാബു, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ബിജു മുണ്ടുവേലി, സജി കിളിരുപറമ്പിൽ, കെ എസ് യു നേതാവ് അഭിജിത്ത് ചെറുവള്ളി എന്നിവർ നേതൃത്വം നൽകി. സലാഹുദ്ദീൻ, സ്കൂൾ പ്രിൻസിപ്പൽ രജനി ടീച്ചർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരം വിതരണവും നടത്തി..