കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉപ്പുതറ സ്വദേശിയായ യുവതി മരിച്ച സംഭവം : പരാതിയുമായി ബന്ധുക്കൾ രംഗത്ത്

ഉപ്പുതറ: ചികത്സയിലിരിക്കേ യുവതി മരിച്ചതിന്അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് ഏലപ്പാറ ചിന്നാർ സിദ്ധൻ ഭവനിൽ സി.ആർ രാമർ ആണ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയത്. യുവതി മരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് പരാതി. മേരികുളം കണ്ണുവെട്ടിയിൽ സൂരജിന്റെ (എസ്.ബി.ഐ. കട്ടപ്പന) ഭാര്യ ലിഷമോൾ . ആർ (30) ആണ് മരിച്ചത്.

Advertisements


ജൂലായ് 24 ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെ കടുത്ത തലവേദനയെ തുടർന്ന് ഏലപ്പാറ സ്വകാര്യ ആശു പത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമീക ചികിത്സക്കു ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഡോകടർമാർ റഫർ ചെയ്തു. 1.45 ന് അത്യാസന്ന നിലയിൽ യുവതിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ രോഗിയെ പരിശോധിക്കാൻ പോലും ഡോക്ടർമാർ തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം വന്ന രോഗികളെ പരിശോധിച്ച ശേഷം നോക്കാം എന്നായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഡോക്ടറുടെ മറുപടി. ബന്ധുക്കൾ പലതവണ അപേക്ഷിച്ചതോടെ 3.30 ന് സ്കാനിങ് നടത്താൻ കുറിച്ചു നൽകി. സ്കാനിങ് വിഭാഗത്തിലും രോഗിയുടെ ഗുരുതരാവസ്ഥയ്ക്ക് പരിഗണന കിട്ടിയില്ല. 4.30 ന് ലഭിച്ച സ്കാനിങ് റിപ്പോർട് പരിശോധിക്കാനും ഡോക്ടർ തയ്യാറായില്ല. കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന മറ്റു രോഗികൾ കൂടി നിർബന്ധിച്ചതോടെ അത്യാവശ്യം
ഉള്ളവർ വേറെ ഏതെങ്കിലും ആശുപത്രിയിൽ പോകാനായിരുന്നു ഡോക്ടറുടെ മറുപടി. ഒപ്പം ശാസനയും ഉണ്ടായി.

അൽപനേരം കൂടി കാത്തു നിന്ന ശേഷം യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തുന്നതിന് അര മണിക്കൂർ മുൻപ് മരണം സംഭവിച്ചിരുന്നു എന്ന് പരിശോധനയിൽ വ്യക്തമായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ യഥാസമയം ചികിത്സ നിഷേധിച്ചതാണ് യുവതി മരിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്കും ,
ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാമർ പരാതി നൽകിയിരിക്കുന്നത്.
ഏലപ്പാറ മലനാട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് മരിച്ച ലിഷ മോൾ .മൂന്നുവയസുള്ള മകനുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.