ചങ്ങനാശ്ശേരി :കരോളിന് ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗമായ അഞ്ചു വിളക്കിൽനിന്നും ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു. കെഎം മാണി കാരുണ്യഭവന നിർമ്മാണ പദ്ധതിയോടനുബന്ധിച്ച് ഒരു നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകുവാനുള്ള ‘സ്വപ്നക്കൂട്’ പദ്ധതിയുടെ പ്രാഥമിക ഫണ്ട് ശേഖരണാർത്ഥമാണ് ചങ്ങനാശ്ശേരിയിലെ എല്ലാ മണ്ഡലങ്ങളിലും കരോൾ എത്തിച്ചേരുന്നത്. യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലം പ്രസിഡണ്ടന്റുമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും നേതാക്കന്മാരും സന്നിഹിതരായിരുന്ന ചടങ്ങിൽ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് കളത്തിൽ, കേരള കോൺഗ്രസ് (എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് ലാലിച്ചൻ കുന്നിപ്പറമ്പിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡിനു ചാക്കോ, റോണി വലിയപറമ്പിൽ, ജില്ലാ സെക്രട്ടറി സെബിൻ പുത്തൻപുരയ്ക്കൽ, നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി ജോബിൻ ജെയിംസ് കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ആദ്യദിനം കുറിച്ച് പഞ്ചായത്തിൽ അവസാനിച്ച കരോളിന് രണ്ടാം ദിനത്തിൽ മാമ്മൂടിൽ നിന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ഫ്ലാഗ് ഓഫ് ചെയ്യും. മൂന്നാം ദിനമായ ഡിസംബർ 23 ന് പായിപ്പാടുനിന്നും കേരള കോൺഗ്രസ് (എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന കരോൾ സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും.