മലപ്പുറം: വിവാഹത്തിന് ശേഷം അഞ്ചാം ദിവസം നവവധുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയെയാണ് (26) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് മുതൽ ആര്യയെ കാണാതാവുകയായിരുന്നു.
വീട്ടിൽ നിന്നും വൈകീട്ട് വീട്ടിൽ നിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ എന്ന് പറഞ്ഞാണ് ആര്യ പുറത്തേക്ക് പോയത്. ഇന്നലെയാണ് വിവാഹ ശേഷം ആര്യ വള്ളിക്കുന്നിലെ സ്വന്തം വീട്ടിലെത്തിയത്. ഇതിന് ശേഷമാണ് പെൺകുട്ടിയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് തന്നെ ആര്യയുടെ ഇരുചക്ര വാഹനം കണ്ടെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാർ അന്വഷിച്ചിറങ്ങിയത്. പുഴയ്ക്ക് സമീപത്ത് ആര്യയുടെ ചെരുപ്പും സ്കൂട്ടറും കണ്ടതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.