സുഹൃത്തായ യുവതിയെയും ആറുമാസം പ്രായമുള്ള കുട്ടിയെയും കൊലപ്പെടുത്തി : ഡൽഹിയിൽ 24 കാരൻ പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയേയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ 24-കാരൻ പിടിയിലായി. ഉത്തരാഖണ്ഡ് സ്വദേശിയായ നിഖില്‍ ആണ് പിടിയിലായത്.ചൊവ്വാഴ്ചയാണ് ഇയാള്‍ ഡല്‍ഹിയില്‍ ഇരട്ട കൊലപാതകം നടത്തിയത്. 22-കാരിയായ സോണലിനെയും അവരുടെ സുഹൃത്തിന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് നിഖില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ നിഖില്‍ ആത്മഹത്യാ ശ്രമത്തിനും ഒളിവ് വാസത്തിനും ശേഷം ഹല്‍ദ്വാനിയില്‍ വെച്ചാണ് പിടിയിലാകുന്നത്. ഒരു സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ രണ്ട് കൊലപാതകങ്ങളും നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Advertisements

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെയാണ്; നിഖിലും സോണലും 2023-ല്‍ ഹല്‍ദ്വാനിയില്‍ ഒരു പരിപാടിക്കിടെയാണ് കണ്ടുമുട്ടുകയും പരിചയത്തിലാകുകയും ചെയ്തു. പിന്നീട് ഇവർ കൂടുതല്‍ അടുക്കുകയും ഒരുമിച്ച്‌ താമസം തുടങ്ങുകയും ചെയ്തു. തുടർന്ന് സോണല്‍ ഗർഭിണിയായി. എന്നാല്‍ അവിവാഹിതരും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുമായ ദമ്ബതികള്‍ക്ക് കുഞ്ഞിനെ വളർത്താൻ താത്പര്യമുണ്ടായിരുന്നില്ല. അതിന്റെ ഭാഗമായി ആദ്യം ഗർഭം അലസിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ശ്രമം നടന്നില്ല. 2024-ല്‍ ആദ്യത്തില്‍ ഇവർക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞിനെ ഇവർ അല്‍മോറയിലെ ഒരു അജ്ഞാതന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു. ഈ പണം ഉപയോഗിച്ച്‌ അവർ ഡല്‍ഹിയിലേക്ക് താമസം മാറ്റി. ആദ്യം വസീറാബാദില്‍ താമസിച്ച ശേഷം മജ്നു കാ ടില്ലയിലേക്ക് മാറി. ഇതിനിടെ സോണല്‍ ഡല്‍ഹിയില്‍ തന്നെ താമസിക്കുന്ന രശ്മി എന്ന യുവതിയുമായി പരിചയത്തിലായി. സോണല്‍ രശ്മിയുടെ വീട് പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. അതേസമയം തന്നെ നിഖിലും സോണലും തമ്മില്‍ വഴക്ക് പതിവായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവില്‍ നിഖിലിനെ വിട്ട് സോണല്‍ രശ്മിയുടെ വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെയാണ് സോണല്‍ രണ്ടാമതും ഗർഭിണിയാകുന്നത്. രശ്മിയുടെ ഭർത്താവ് ദുർഗേഷുമായി സോണലിന് ബന്ധമുണ്ടെന്ന് നിഖില്‍ സംശയിക്കുകയും ആരോപിക്കുകയും ചെയ്തിരുന്നു. സോണലും ദുർഗേഷും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകള്‍ നിഖില്‍ കണ്ടെത്തുകയും പലതവണ സോണലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് സോണല്‍ വീണ്ടും ഗർഭിണിയാകുന്നത്. ഇത്തവണ കുഞ്ഞ് വേണമെന്നായിരുന്നു നിഖിലിന്റെ നിലപാട്. എന്നാല്‍, സോണല്‍ നിഖിലിനെ അറിയിക്കാതെ ഗർഭം അലസിപ്പിക്കാൻ തീരുമാനിച്ചു. ദുർഗേഷിന്റെ നിർദ്ദേശപ്രകാരമാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് നിഖില്‍ പിന്നീട് ആരോപിച്ചു. കൊലപാതകത്തിന് മുമ്ബ് സോണല്‍ 25 ദിവസത്തോളമാണ് രശ്മിയുടെ വീട്ടില്‍ താമസിച്ചിരുന്നത്. ഈ ഘട്ടത്തില്‍ പല തവണ സോണലിനെ തിരിച്ചു കൊണ്ടുവരാൻ നിഖില്‍ ശ്രമിച്ചിരുന്നു.

കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ രശ്മിയും ഭർത്താവ് ദുർഗേഷും വീട്ടില്‍ നിന്ന് അവരുടെ മൂത്ത മകളെ സ്കൂളില്‍നിന്ന് കൊണ്ടുവരുന്നതിനായി പുറത്ത് പോയിരുന്നു. ഇവരുടെ ആറ് മാസം പ്രായമുള്ള മകളെ സോണലിനൊപ്പം വീട്ടിലാക്കിയായിരുന്നു ഇവർ പുറത്ത് പോയത്.

രശ്മിയുടെയും ഭർത്താവിന്റെയും അസാന്നിധ്യം മനസ്സിലാക്കിയ നിഖില്‍ ഈ സമയം ഇങ്ങോട്ടേക്കെത്തി. ഒരു സർജിക്കല്‍ ബ്ലേഡ് കൈവശം വെച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ സോണലുമായി നിഖില്‍ വഴക്കിട്ടു. തർക്കത്തിനൊടുവില്‍ നിഖില്‍ സോണലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സോണലിനെ കൊലപ്പെടുത്തിയ ശേഷം, നിഖിലിന്റെ ശ്രദ്ധ കുഞ്ഞിലേക്ക് തിരിഞ്ഞു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാൻ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷമായിരുന്നു കുറ്റകൃത്യം. തന്റെ ഗർഭസ്ഥ ശിശുവിനെ അലസിപ്പിച്ചതിനുള്ള പ്രതികാരമായിട്ടാണ് കുട്ടിയെ കൊന്നതെന്നാണ് നിഖില്‍ പറയുന്നത്. കുഞ്ഞിന്റെ കഴുഞ്ഞറക്കുകയായിരുന്നു. രശ്മിയും ഭർത്താവും സ്കൂളില്‍നിന്ന് മൂത്ത മകളേയും കൊണ്ട് മടങ്ങിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ സോണലിനെയും തങ്ങളുടെ ഇളയ മകളേയും കാണുകയായിരുന്നു

കൊലപാതകത്തിന് ശേഷം പിടികൂടാതിരിക്കാൻ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് നിഖില്‍ രക്ഷപ്പെട്ടത്. നിഖില്‍ ആദ്യം തന്റെ താമസസ്ഥലത്തേക്കാണ് കൃത്യം നടത്തിയ ശേഷം പോയത്. അവിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. അത് പരാജയപ്പെട്ടപ്പോള്‍, അയാള്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോയി, അവിടെനിന്ന് ബറേലിയിലേക്ക് യാത്ര ചെയ്തു ശേഷം ഹല്‍ദ്വാനിയിലെത്തി. അവിടെ ബന്ധത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. ഇയാളുടെ റൂട്ട് മനസ്സിലാക്കിയ പോലീസ് അവിടെ എത്തിയപ്പോഴേക്കും നിഖില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. രാത്രി മുഴുവൻ ഒളിവില്‍ തങ്ങി. അടുത്ത ദിവസം രാവിലെ ഹല്‍ദ്വാനിയിലെ അതേ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അയാള്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

Hot Topics

Related Articles