ഒപ്പം താമസിച്ചിരുന്ന യുവതിയോട് ലൈംഗിക അതിക്രമം; കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് പൊൻകുന്നം പൊലീസിന്റെ പിടിയിൽ

പൊൻകുന്നം: ഒപ്പം താമസിച്ചിരുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാലോലിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ മകൻ സന്ദീപ്. കെ (36) എന്നയാളെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സുഹൃത്തായ യുവതിയുടെ കൂടെ രണ്ടു വർഷക്കാലമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.

Advertisements

കഴിഞ്ഞദിവസം ഇയാൾ അതിജീവിതയുടെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് മുതിരുകയും തുടർന്ന് അതിജീവിത പൊലീസിൽ പരാതിപ്പെടുകയും ആയിരുന്നു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എൻ രാജേഷ്, എസ്.ഐ റെജിലാൽ, സിവിൽ പോലീസ് ഓഫീസർ പ്രിയ എൻ. എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles