യുവജനങ്ങൾ സഭയ്ക്ക് ശക്തിപകരുന്ന കാവലാളുകൾ:
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

പൊടിമറ്റം: ക്രൈസ്തവ യുവജനങ്ങൾ സ്നേഹത്തിന്റെയും സേവനത്തിന്റെയും സർവ്വോപരി സമാധാനത്തിന്റെയും സന്ദേശവാഹകരാകണമെന്നും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ശക്തിപകരുന്ന കാവലാളുകളായി പ്രവർത്തിക്കണമെന്നും സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സൂചിപ്പിച്ചു.

Advertisements

പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ചുള്ള യുവജനസംഗമവും, എസ്എംവൈഎം വെളിച്ചിയാനി ഫൊറോന യുവജന ദിനാഘോഷവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ വാണിയപ്പുരയ്ക്കൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവസമൂഹം നൽകുന്ന പ്രതീക്ഷകളാണ് സഭയുടെ വളർച്ചയിലെ നാഴികക്കല്ലുകൾ. ആഗോള അവസരങ്ങൾ കണ്ടെത്തി ജീവിതം ക്രമപ്പെടുത്തുന്നതിനോടൊപ്പം തലമുറകളായി കൈമാറി ലഭിച്ച വിശ്വാസ ചൈതന്യത്തിൽ അടിയുറച്ച് മുന്നേറുവാനും യുവസമൂഹത്തിനാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എസ്എംവൈഎം ഫൊറോന പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം അനുഗ്രഹപ്രഭാഷണവും എസ്എംവൈഎം ഫൊറോന ഡയറക്ടർ ഫാ. മാത്യു കുരിശുംമൂട്ടിൽ ആമുഖസന്ദേശവും നൽകി. ആനിമേറ്റർ സി. ജെസ്സി എസ്.എച്ച്., സെന്റ് മേരീസ് ഇടവക ആനിമേറ്റർ സി. ആൻസ് മരിയ സിഎംസി, പ്രസിഡന്റ് ഡെന്നീസ് ആന്റണി മുക്കുങ്കൽ, രൂപത പ്രതിനിധി അഖിൽ പടകൂട്ടിൽ, അഞ്ജു പാറക്കുളങ്ങര എന്നിവർ സംസാരിച്ചു.

യുവജനസംഗമത്തിന്റെ മുന്നൊരുക്കമായി വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച യുവജന സംഗമ വിളംബര ബൈക്ക് റാലി ഫൊറോന വികാരി ഫാ: എമ്മാനുവൽ മടുക്കക്കുഴി ഫ്ളാഗ് ഓഫ് ചെയ്തു. മാർത്തോമ്മാ ക്രൈസ്തവ പാരമ്പര്യമുൾക്കൊള്ളുന്ന നസ്രാണി കലകളായ മാർഗ്ഗംകളി, പരിചമുട്ട്, റബാൻ പാട്ട്, കോലുകളി തുടങ്ങിയവയും വിവിധ സന്യാസസമൂഹങ്ങളിലെ യുവസന്യാസിനിമാർ നേതൃത്വം നൽകിയ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.