പേരാമ്പ്ര : തുടർച്ചയായ നൈറ്റ് ഡ്യൂട്ടിയെ തുടർന്ന് ക്ഷീണിതനായ യുവാവ് കാറിനുള്ളിൽ കിടന്ന് മയങ്ങിയതോടെ ‘ഉണർത്താൻ’ എത്തിയത് അഗ്നിരക്ഷാ സേന ! മണിക്കൂറുകളോളം യുവാവ് കാർ നിർത്തിയിട്ട് അനക്കമില്ലാതെ കിടന്നതോടെ പരിഭ്രാന്തിയിലായ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിളിച്ചു വരുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പാലേരിയിലാണ് സംഭവം നടന്നത്.
കുറ്റ്യാടി-പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപം അതിവേഗത്തില്‍ വന്ന കാര്‍ പെട്ടന്നങ്ങു നിര്‍ത്തി. പിന്നെ മണിക്കൂറുകളോളം കാര്‍ അവിടെത്തന്നെക്കിടന്നു. സംശയം തോന്നിയ നാട്ടുകാര്‍ കാറിനടുത്ത് വന്ന് പരിശോധിച്ചു. നോക്കിയപ്പോള്‍ ഒരു യുവാവ് കാറിനുള്ളില്‍ കിടന്നുറങ്ങുന്നു. ഇയാളെ ഉണര്‍ത്താന്‍ നാട്ടുകാര്‍ സകലമാന ശ്രമങ്ങളും നടത്തി. എന്നാല്‍ യുവാവ് എണീറ്റില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ സീറ്റില്‍ നിന്നും യുവാവ് മറിഞ്ഞു വീണു. എന്നിട്ടും ഉറക്കത്തില്‍ നിന്ന് എണീറ്റില്ല. അവസാനം നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിരമറിയിച്ചു. 11 മണിയോടെ ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. കാറിന്റെ ഡോര്‍ മുറിക്കാന്‍ തീരുമാനിച്ചു. അതിന് തൊട്ട് മുമ്പ് എല്ലാവരും ചേര്‍ന്ന് കാര്‍ ശക്തമായി ഒന്ന് കുലുക്കി. ഉടനെ യുവാവ് ചാടിയെണീറ്റു.
ഒന്നുമറിയാത്ത യുവാവ് ഡോര്‍ തുറന്ന് എന്താ ഇത്ര ആളും ബഹളവുമെന്നായി. ആരോഗ്യ വകുപ്പ് ജീവനക്കാരന് കൂത്താളി മൂരികുത്തിയിലെ ആദിലാണ് കാറിലുണ്ടായിരുന്നത്. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടിയായിരുന്നു ഇദ്ദേഹത്തിന്. ജോലി കഴിഞ്ഞ് മടങ്ങവെ ഉറക്കം വല്ലാതെ വന്നപ്പോള്‍ ഉടനെ കാര്‍ നിര്‍ത്തി ഉറങ്ങുകയായിരുന്നു.