കൊച്ചി : യുവതിയെ മോശമായി ചിത്രീകരിച്ചു വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അറസ്റ്റുണ്ടാകുമെന്ന സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Advertisements