ന്യൂസ് ഡെസ്ക് : യൂട്യൂബില്‍ നിന്ന് വരുമാനം നേടുന്നതിനുള്ള മോണിറ്റൈസേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. യൂട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമില്‍ ചേരുന്നതിനുള്ള നിബന്ധനകളിലാണ് കമ്പനി ഇളവു വരുത്തിയത്.നിലവില്‍ കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബര്‍മാര്‍, ഒരു വര്‍ഷത്തിനിടെ വീഡിയോകള്‍ക്ക് 4000 മണിക്കൂര്‍ വ്യൂസ്, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്‌സ് വ്യൂ എന്നിവയാണ് നിലവില്‍ യൂട്യൂബില്‍ വരുമാനം ലഭിച്ചു തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍.
എന്നാല്‍ പുതിയ നിയമങ്ങളില്‍ ഈ നിബന്ധനകളില്‍ ഇളവുവരുത്തി. ഇനി മുതല്‍ യൂട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമിന്റെ ഭാഗമാവാന്‍ കുറഞ്ഞത് 500 സബ്‌സ്‌ക്രൈബര്‍മാര്‍ മതി. 90 ദിവസത്തിനുള്ളില്‍ മൂന്ന് വീഡിയോകള്‍ എങ്കിലും അപ് ലോഡ് ചെയ്തിരിക്കണം. ഒരുവര്‍ഷത്തിനിടെ 3000 മണിക്കൂര്‍ വ്യൂസ്, 30 ലക്ഷം ഷോര്‍ട്‌സ് വ്യൂ എന്നിവയാണ് മറ്റ് നിബന്ധനകള്‍. നിലവില്‍ യുഎസ്, യുകെ,എന്നിവിടങ്ങളില്‍ മാത്രമാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ ഇന്ത്യയിലും അവതരിപ്പിച്ചേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയില്‍ ഏറെ ഉപഭോക്താക്കളും ക്രിയേറ്റര്‍മാരുമുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. പലരുടെയും പ്രധാന വരുമാന സ്രോതസ്സായി വരെ യൂട്യൂബ് മാറിക്കഴിഞ്ഞിട്ടുണ്ട്. എന്തായാലും തുടക്കക്കാരായ യൂട്യൂബര്‍മാര്‍ക്ക് വളരെ നേരത്തെ വരുമാനത്തിന് അര്‍ഹാരാകാന്‍ ഇതുവഴി അവസരമൊരുങ്ങും.