കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു ; യുട്യൂബര്‍ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : യുട്യൂബര്‍ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയെന്ന് മന്ത്രി ആര്‍ ബിന്ദു.മുൻകാലങ്ങളിലെ പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

Advertisements

ആ മാറ്റങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം തൊപ്പി എന്ന പേരിലൊരുത്തൻ വളാഞ്ചേരിയില്‍ വന്നപ്പോള്‍ കു‍ഞ്ഞുങ്ങള്‍ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങള്‍ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോള്‍ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി ചാനൽ പരിപാടിയിൽ പറഞ്ഞു.

Hot Topics

Related Articles