പത്തനംതിട്ട: ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ ആയുഷ്മിഷന് അനുവദിച്ച പാര്‍ട്ട്ടൈം യോഗ ഡെമോസ്ട്രേറ്റര്‍(മൂന്ന്ഒഴിവ് ) തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച അടൂര്‍ റവന്യൂടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. പ്രതിമാസ വേതനം 8000 രൂപ. പ്രായപരിധി 18 – 40 വയസ്. യോഗ്യത ബി.എന്‍.വൈ.എസ് / എം.എസ്.സി (യോഗ /എംഫില്‍ (യോഗ). അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04734 226063.
Advertisements