കോട്ടയം : കഴിഞ്ഞുപോയ യൂത്ത്കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ വിശാല എ ഗ്രൂപ്പ് എന്ന പേരിൽ മത്സരിച്ച തിരുവഞ്ചൂരും, യൂത്ത് കോൺഗ്രസ് മുൻ ജില്ലാപ്രസിഡന്റും അടങ്ങുന്ന വിഭാഗം തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാൽ വിഭാഗമായി മാറിയതോടെ പ്രവർത്തകർ അങ്കലാപ്പിലായി.
തിരെഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ തിരുവഞ്ചൂർ കോട്ടയത്തെ ജയം കെസി വേണുഗോപാലിനുള്ള അംഗീകാരമെന്ന് പറഞ്ഞതും, മാധ്യമങ്ങൾ അടക്കം വിജയിച്ച സ്ഥാനാർഥി കെസി വേണുഗോപാൽ ഗ്രൂപ്പ് എന്ന് പറഞ്ഞിട്ട് യൂത്ത് കോൺഗ്രസ് നിഷേധിക്കാത്തതും പ്രവർത്തകരെ പ്രതിഷേധത്തിലാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഉമ്മൻ ചാണ്ടിക്ക് വേണ്ടി കെസി വേണുഗോപാൽ ഗ്രൂപ്പിനെതിരെ ഒരു വോട്ട്” എന്ന് പറഞ്ഞു വോട്ട് പിടിച്ച തിരുവഞ്ചൂരും സംഘവും ഇലക്ഷനു ശേഷം ഗ്രൂപ്പ് മാറിയതോടെ പ്രവർത്തകരെ ചതിച്ചു എന്നാണ് ഉമ്മൻ ചാണ്ടിയേ അനൂകൂലിക്കുന്ന ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.