നെഹ്റുട്രോഫി : പെരുമാറ്റച്ചട്ടത്തിലെ മാറ്റങ്ങൾക്ക് അംഗീകാരം

ആലപ്പുഴ :
ആഗസ്റ്റ് 30 ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റ ചട്ടത്തിൽ വരുത്തിയ ഭേദഗതികൾക്ക് അംഗീകാരം. ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. എംഎൽഎ മാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, എൻ.ടി.ബി.ആർ.സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, എ ഡി എം ആശാ സി എബ്രഹാം, , ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി എസ് വിനോദ്, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, അഡീഷണൽ എസ് പി ജിൽസൺ മാത്യു, മുൻ എംഎൽഎ മാരായ സി.കെ.സദാശിവൻ, കെ.കെ.ഷാജു, എ.എ.ഷുക്കൂർ, ടെക്‌നിക്കൽ കമ്മറ്റി അംഗം ആർ.കെ.കുറുപ്പ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

Advertisements

പ്രധാനപെട്ട മാറ്റങ്ങൾ ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളളങ്ങൾ സ്റ്റാർട്ടിംഗ് പോയൻ്റിൽ കൃത്യമായി ക്രമീകരിക്കുന്നതിനും ചുണ്ട്/ തലമരം ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്നത് കൃത്യമായി കാണുന്നതിനും വേണ്ടി വളളങ്ങളുടെ നമ്പർ പ്ലേറ്റ് മുമ്പിൽ കെട്ടിവെയ്ക്കാൻ പാടില്ല. എൻ ടി ബി ആർ നൽകുന്ന സ്റ്റിക്കർ രൂപത്തിലുളള നമ്പർ പ്ലേറ്റ് കൂമ്പിന് തൊട്ട് പിന്നിൽ പതിക്കണം .ചുണ്ടൻ വള്ളങ്ങളുടെ കൂമ്പ് മറയും വിധം ഒന്നും പ്രദർശിപ്പിക്കാൻ പാടില്ല.

ജഡ്ജസിന്റെ വിധി കൃത്യമായി നടപ്പാക്കുന്നതിനായി മൂന്നു തട്ടിൽ ഇരിപ്പടം ഒരുക്കി കാഴ്ച്ച വ്യക്തത വരുത്തും .
ഫിനിഷിംഗ് പോയിൻ്റിൽ ഒരേ രൂപത്തിലും വലുപ്പത്തിലും ഉള്ള
അഞ്ച് തൂണുകൾ സ്ഥാപിക്കുന്നതാണ്. ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്നത് പകർത്താൻ ഇരുവശവും ക്യാമറ സംവിധാനം ഒരുക്കും.

ഫിനിഷിംഗ് പോയൻ്റ് വെർച്യുൽ ലൈൻ ഉപയോഗിച്ചുള്ള ഇൻഡിവിജ്വൽ ടൈമിംഗ് സിസ്റ്റം ക്രമീകരിച്ച് സംശയനിവാരണം വരുത്തും

ടൈമേഴ്സ് കൃത്യതയോടെ ടൈം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് 1,2,3,4 സമയക്രമം കൃത്യമായി ജനം കാണുംവിധം സ്ക്രീനിൽ പ്രദർശിപ്പിക്കും.

വളളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിട്ടിനും സെക്കന്റിനും ശേഷം മില്ലി സെക്കന്റായി (3 ഡിജിറ്റ്) നിജപ്പെടുത്തുന്നതാണ്. അപ്രകാരം നോക്കുമ്പോൾ ഒരേപോലെ ഒന്നിലധികം വളളങ്ങൾ ഫിനിഷ് ചെയ്തിട്ടുളളതായി കണ്ടാൽ ഇത്തരത്തിൽ ഒരേ പോലെ
ഫിനിഷ് ചെയ്ത വളളങ്ങളെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുന്നതാണ്. അങ്ങനെ വന്നാൽ ആറ് മാസം വീതം നെഹ്രുട്രോഫി കൈവശം വയ്ക്കാവുന്നതും ആദ്യ ആറ് മാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതുമാണ്. ഒന്നു മുതൽ നാല് വരെയുള്ള ഏതെങ്കിലും വളളങ്ങൾ തുല്യമായി വന്നാൽ തൊട്ടടുത്ത സ്ഥാനം ഒഴിവാക്കി അടുത്ത സ്ഥാനക്കാർക്ക് നൽകുന്നതാണ്.

ഐ.ഡി. കാർഡ് വാങ്ങിയ ക്ലബുകൾ അവരുടെ ടീമംഗങ്ങളെ നിലനിർത്തേണ്ട ഉത്തരവാദിത്തം ടീം ക്യാപ്റ്റനിൽ മാത്രം നിക്ഷിപതമായിരിക്കും.
.മത്സരത്തിൽ പങ്കെടുക്കുന്ന കളി വളളങ്ങളിൽ രാഷ്ട്രീയവും മതപരവുമായി തോന്നാവുന്ന ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. വളളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പ് നിറമോ മാത്രമേ പാടുള്ളു. അല്ലാത്ത വള്ളങ്ങളെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. മത്സര വളളങ്ങളിൽ ഉപയോഗിക്കുന്ന പങ്കായങ്ങൾ, ഇടിയൻ എന്നിവ തടികൊണ്ടുളളതും ഇരുന്ന് തുഴയുന്ന തുഴകൾ പനയിൽ നിർമ്മിച്ചതുമായിരിക്കണം. വിപരീതമായി പ്രവർത്തിക്കുന്ന വളളങ്ങളെ കുറിച്ച് മത്സരത്തിന് മുമ്പായി പരാതി ലഭിച്ചാൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
വള്ളങ്ങളുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 12 മുതൽ 21 വരെ നടക്കും.

Hot Topics

Related Articles