തിരുവല്ല :
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓണസമൃദ്ധി കർഷകചന്ത നെല്ലാടിൽ ആരംഭിച്ചു. പ്രസിഡൻ്റ് കെ. ബി ശശിധരൻപിള്ള ആദ്യ വിൽപന നടത്തി. വൈസ് പ്രസിഡൻ്റ് സാലി ജേക്കബ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷികവികസനസമിതി, കൃഷിക്കൂട്ടങ്ങൾ എന്നിവ സംയുക്തമായാണ് ഗ്രാമച്ചന്ത സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു ഓണസന്ദേശം നൽകി. ഓണസമൃദ്ധി കർഷകചന്തയുമായി ബന്ധപ്പെട്ട് 4000 കിലോ പഴം, പച്ചക്കറികൾ കർഷകരിൽ നിന്നും 360 കിലോ പഴം, പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്നും സംഭരിച്ച് വിതരണം ചെയ്യും. പായസം കൗണ്ടർ, ബന്ദിപ്പൂ വിൽപന കൗണ്ടർ എന്നിവയും ഉണ്ടായിരിക്കും. കർഷകച്ചന്ത ഉപഭോക്താക്കൾക്കായി ഓണസമൃദ്ധി നറുക്കെടുപ്പ്
സെപ്റ്റംബർ മൂന്നിന് വൈകിട്ട് അഞ്ചിന് നടത്തും. 10 രൂപയാണ് കൂപ്പൺ വില. തിരഞ്ഞെടുക്കുന്നവർക്ക് 10 കിലോ അരി,
ഒരു ലിറ്റർ വെളിച്ചെണ്ണ, പായസം മിക്സ് എന്നിവ ലഭിക്കും.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസ തോമസ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമിത രാജേഷ്, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയ വർഗീസ്, സതീഷ് കുമാർ, കെ കെ വിജയമ്മ, കർഷികവികസനസമിതി അംഗങ്ങളായ റയ്ച്ചേൽ മാത്യു, തമ്പു പനോടിൽ, എ. വി. ജോർജ് കുട്ടി, റോയ് ചാണ്ടപിള്ള എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ നാല് വരെയാണ് ഗ്രാമചന്ത.