തിരുവല്ല : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ നടത്തുന്ന ഗ്രാമതലങ്ങളിലൂടെയുള്ള മഹിളാ സഹാസ് യാത്ര 16ന് (നാളെ) തിരുവല്ല ബ്ലോക്കിലെ പഞ്ചായത്തുകളിലും, നഗരസഭയിലും പര്യടനം നടത്തും. കടപ്ര മണ്ഡലത്തിലെ ആലുംതുരുത്തി ജംഗ്ഷനിൽ രാവിലെ 9 ന്
ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
മഹിളാ കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കൾ ജാഥയുടെ ഭാഗമാകും. നിരണം മണ്ഡലത്തിൽ എസ് ബി ടി ജംഗ്ഷൻ അഡ്വ. റെജി തോമസ്, നെടുമ്പ്രം മണ്ഡലത്തിൽ പൊടിയാടിയിലും എബി കുര്യാക്കോസ്, പെരിങ്ങര മണ്ഡലത്തിൽ പെരിങ്ങര ജംഗ്ഷനിലും അനീഷ് വരിക്കണ്ണാമല എന്നിവർ ഉദ്ഘാടനം ചെയ്യും.
തിരുവല്ല കെ എസ് ആർ ടി സി കോർണറിൽ സമാപന സമ്മേളനം കെ പി സി സി സെക്രട്ടറി എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ വിവിധ കോൺഗ്രസ് നേതാക്കൾ പോഷക സംഘടന ഭാരവാഹികൾ പങ്കെടുത്തു സംസാരിക്കുമെന്ന് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജെസ്സി മോഹൻ അറിയിച്ചു.