“25 ദിവസം കൊണ്ട് 150 കോടി”; മലയാളത്തിലെ മൂന്നാമത്തെ 150 കോടി ചിത്രമായി ആടുജീവിതം

രു കാലത്ത് കോടി ക്ലബ്ബുകൾ വളരെ അപൂർവ്വം ആയിരുന്നു മലയാള സിനിമയ്ക്ക്. എന്നാൽ പുതുവർഷം പിറന്ന് മൂന്നര മാസത്തിൽ 50, 100, 150, 200 കോടി ക്ലബ്ബുകളാണ് മലയാളം കൈക്കുള്ളിൽ ആക്കിയത്. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും യാതൊരു വിട്ടുവീഴ്ചയ്ക്കും മോളിവുഡ് തയ്യാറായില്ല. അതാണ് ഈ ബ്ലോക് ബസ്റ്റർ വിജയങ്ങള്‍ക്ക് കാരണവും. കൂടാതെ ഇതര ഭാഷാ സിനിമാസ്വാദകരും മോളിവുഡ് സിനിമകളെ നെഞ്ചേറ്റി. മോളിവുഡിന്‍റെ ഈ വമ്പന്‍ വിജയത്തിന് വഴിതെളിച്ച സിനിമകളിൽ ഒന്നാണ് ആടുജീവിതം.

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ആദ്യദിനത്തിലെ ആദ്യ ഷോ മുതൽ വിജയഭേരി മുഴക്കി. ലഭിച്ച മികച്ച മൗത്ത് പബ്ലിസിറ്റിയും തുണയായി. പിന്നീട് കണ്ടത് പൃഥ്വിരാജ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് തേരോട്ടം. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിൽ അൻപത് കോടി ക്ലബ്ബിലും ഇടംനേടിയ ആടുജീവിതത്തിന്റെ ഇതുവരെ ഉള്ള കളക്ഷൻ പുറത്തുവരികയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിലീസ് ചെയ്ത് 25 ദിവസത്തിൽ 150 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രം എന്ന ഖ്യാതിയും ഇതിലൂടെ ആടുജീവിതം സ്വന്തമാക്കി കഴിഞ്ഞു. ആ​ഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ മലയാള സിനിമയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും ആടുജീവിതം ആണ്. മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നിവയാണ് മുന്നിലുള്ള മറ്റ് സിനിമകൾ. പ്രേമലു, ലൂസിഫർ, പുലിമുരുകൻ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷൻ ഇതിനോടകം ആടുജീവിതം മറികടന്നു കഴിഞ്ഞു. 

Hot Topics

Related Articles