പാരിസ് :ടീമിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് സസ്‌പെന്‍ഷന്‍. പിഎസ്ജി മാനേജ്മെന്റാണ് താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് അറിയിച്ചത്. ഇതിനിടെ മെസി ബാഴ്സയിലേയ്ക്ക് മടങ്ങും എന്ന സൂചനയും പുറത്ത് വന്നു.
ഇതോടെ താരത്തിന് രണ്ടാഴ്ച്ച ടീമിനൊപ്പം ട്രെയിനിങ്ങിനോ മത്സരങ്ങള്‍ക്കോ ചേരാന്‍ കഴിയില്ല. ഈ കാലയളവിലെ മെസ്സിയുടെ കരാര്‍ തുകയും ക്ലബ് അധികൃതര്‍ പിടിച്ചുവെക്കും. പിഎസ്ജിയുമായി 3 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുക്കുന്ന താരത്തിന്റെ കരാര്‍ ഇനി പുതുക്കില്ലെന്നും ക്ലബ് അറിയിച്ചു. ഇതോടെ മെസ്സി പിഎസ്ജി വിടേണ്ടിവരുമെന്ന കാര്യത്തില്‍ ഉറപ്പായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലയണല്‍ മെസ്സിയും കുടുംബവും നിലവില്‍ സൗദിയിലാണുള്ളത്. താരം സൗദിയിലേക്ക് പോയത് ക്ലബിന്റെ അനുമതിയില്ലാതെയാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മാനേജര്‍ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോര്‍ട്ടിങ് അഡ്വൈസര്‍ ലൂയിസ് കാമ്ബോസും യാത്രക്ക് അനുമതി നല്‍കിയിരുന്നില്ലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസിഡറായ മെസ്സി ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവര്‍ക്കൊപ്പമാണ് സൗദിയിലെത്തിയത്. ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് താരത്തെയും കുടുംബത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. 2022 മേയ് മാസം സുഹൃത്തുക്കള്‍ക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു