കോട്ടയം: സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ ‘പദ്ധതിയിലൂടെ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിനിൽക്കെ ജില്ലയില്‍ പദ്ധതിയുടെ 67.93 ശതമാനം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് ഒരുലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് പദ്ധതി ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 8834 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. ഇതിനകം 6001 സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഇത്രയും സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ ജില്ലയില്‍ 346.71 കോടിരൂപയുടെ നിക്ഷേപവും 12652 പേര്‍ക്ക് തൊഴിലും ലഭ്യമാക്കാനായി. വ്യവസായവാണിജ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാനിംഗ്, സഹകരണം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, തൊഴില്‍ , ധനകാര്യം, കൃഷി, ഫിഷറീസ്, ടൂറിസം തുടങ്ങിയ വകുപ്പുകളുടെയും ലീഡ്ബാങ്ക്, കുടുംബശ്രീ തുടങ്ങിയവയുടെയും സഹകരണത്തോടെയാണിത് സാധ്യമായത്. മെയ്,ജൂണ്‍ മാസങ്ങളില്‍ ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും 6 നഗരസഭകളിലും പൊതുബോധവല്ക്കരണക്ലാസുകള് സംഘടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംരംഭകരെ കണ്ടെത്തുകയും പിന്നീട് താല്പര്യമുള്ള സംരംഭകര്‍ക്കായി ആഗസ്റ്റിൽ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപങ്ങളിലും ലോണ്ലൈസന്സ് സബ്സിഡിമേളകള് സംഘടിപ്പിക്കുകയുമുണ്ടായി. പദ്ധതി വേഗത്തില്‍ മുന്നോട്ട്കൊണ്ടുപോകുന്നതിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലും അതത് എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകനയോഗം ചേര്‍ന്നിരുന്നു. ജില്ലയില്‍ ഇതുവരെ ആരംഭിച്ച സംരംഭങ്ങളില്‍ 17.19 ശതമാനം ഉത്പാദനമേഖലയിലും 37.53 ശതമാനം സേവനമേഖലയിലും 45.41 ശതമാനം വ്യാപാര മേഖലയിലുമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പദ്ധതി ലക്ഷ്യം കൈവരിച്ച താലൂക്ക് മീനച്ചിലാണ് (79.47%). ബ്ലോക്ക് ഈരാറ്റുപേട്ടയും (78.35%), നഗരസഭകൾ വൈക്കവും (158%) പാലായുമാണ്. (152%) ജില്ലയിലെ 60 % അധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും 70 %ല്‍ അധികം ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു.
ജില്ലയിലെ ആകെയുള്ള 6 നഗരസഭകളില്‍ പാലാനഗരസഭയും വൈക്കംനഗരസഭയും ഇതിനകംതന്നെ 100 % ലക്ഷ്യംകൈവരിച്ചുകഴിഞ്ഞു. വൈക്കത്തഷ്ടമിയോട്നുബന്ധിച്ച് വൈക്കത്ത്പ്രദര്ശനമേള, പാലാനഗരസഭയുടെ സഹകരണത്തോടെ ഭക്ഷ്യസംസ്കരണത്തെസംബന്ധിച്ച് പാലയില്‍ വര്‍ക്ക് ഷോപ്,കോട്ടയം കാര്‍ഷികമേളയോട് അനുബന്ധിച്ച് ചെറുകിട വ്യവസായ പ്രദര്‍ശന വിപണനമേള, ജില്ലയിലെ വിവിധകോളേജുകളിലും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും അവബോധനക്ലാസുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംരംഭകത്വ ശില്പശാല എന്നീ പരിപാടികള്‍ സംഘടിപ്പിച്ച് ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ അവബോധം വളര്‍ത്താനും സംരംഭം ആരംഭിക്കുവാനും വേണ്ട ഇടപെടലുകള്‍ വ്യവസായവകുപ്പ് നടത്തിവരുന്നു.
ചില സ്ഥലങ്ങളില്‍ ബാങ്ക് വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നേരിട്ടിരുന്നു. വ്യവസായവകുപ്പ്, ലീഡ്ബാങ്ക്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്ത് ഇതിന് പരിഹാരം കണ്ടു. ജില്ലാ കളക്ടര്‍ അധ്യക്ഷനായും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ കണ്‍വീനറുമായ ജില്ലാതലമോണിറ്റിംഗ്കമ്മിറ്റിയാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇപ്രകാരം വിവിധതരത്തില്‍ സംരംഭകര്‍ക്കു വേണ്ട കൈത്താങ്ങുകള്‍ നല്കി കോട്ടയം ജില്ലയെ ഒരു സംരംഭക ജില്ലയാക്കാന്‍ വേണ്ട എല്ലാ ഇടപെടലുകളും വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ മറ്റു ബദ്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്നു നടത്തിവരുന്നു.