കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ വാഹനമോഷണത്തിൽ ഡ്രൈവർക്കെതിരെ പ്രതികാര നടപടി എടുക്കുന്നതിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ കുറ്റക്കാരനല്ലാത്ത
ഡ്രൈവർക്കെതിരെ പ്രതികാര നടപടി തുടരുന്നതിൽ ജീവനക്കാരുടെ ഇടയിൽ അമർഷം. രണ്ടുമാസംമുൻപാണ് മെഡിക്കൽകോളജ്ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുൻവശത്തു നിന്നും വാഹന മോഷണ ശ്രമം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രി മാലിന്യം കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന വാഹനം മോഷ്ടിക്കുവാൻ ഒരു യുവാവ് ശ്രമിക്കുകയായിരുന്നു. വാഹനം മോഷ്ടിക്കുവാൻ ശ്രമിച്ചത് വാഹനത്തിൽ തന്നെ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചായിരുന്നു. വാഹനം സ്റ്റാർട്ടാക്കി പിന്നോട്ടെടുത്തപ്പോൾ പിന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു ഡോക്ടറുടെ കാറിൽ തട്ടി.
ശബ്ദംകേട്ട്തൊട്ടടുത്തസുരക്ഷാവിഭാഗംമേധാവിയുടെഓഫീസിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനായ ബിജി തോമസ് ഓടിയെത്തി യുവാവിനെ പിടികൂടി പോലീസ് എയ്ഡ് പോസ്റ്റിൽ ഏല്പിച്ചു. പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മാനസിക നില തെറ്റിയ യുവാവാണെന്ന് തിരിച്ചറിയുകയും ഇയാളെ വിട്ടയക്കുകയും ചെയ്തു. തുടർന്ന് ഓഫീസ് അധികൃതർ അന്നേദിവസം പകൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എച്ച് ഡി എസ് വിഭാഗത്തിൽപ്പെട്ടഡ്രൈവറെ വിളിച്ചു വരുത്തിവിശദീകരണംആവശ്യപ്പെടുകയായിരുന്നു.
വിശദീകരണം നൽകിയതിനെ തുടർന്ന് കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ വാഹനത്തിന്റെ താക്കോൽ സൂക്ഷിക്കുന്നതിനായി ചുമതലയുള്ളത് ഒരു സർക്കാർ ഡ്രൈവർക്കായിരുന്നു.അദ്ദേഹത്തോടും താക്കോൽ വാഹനത്തിൽ തന്നെ സൂക്ഷിച്ചിരുന്നതിന്റെ വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നൽകി. പിന്നീട് മെമ്മോ സംബന്ധിച്ച് വിശദമായ മറുപടി ഓഫീസ് അധികൃതർക്ക് നൽകുകയും ചെയ്തു. എന്നാൽ സർക്കാർ ഡ്രൈവർ നൽകിയ മറുപടി ഒന്നര ആഴ്ചയോളം ഈ സെക്ഷൻ കൈ കാര്യം ചെയ്യുന്ന യൂണിയൻ നേതാവ് കൂടിയായ ഉദ്യോഗസ്ഥൻ പൂഴ്ത്തിവച്ചു.
കഴിഞ്ഞ ദിവസം ഈ ഡ്രൈവറോട് ആദ്യം നൽകിയ മെമ്മോയ്ക്ക് മറുപടി കിട്ടിയില്ലായെന്ന് പറഞ്ഞു വീണ്ടുംമെമ്മോ നൽകി. സർക്കാർ ജീവനക്കാരന്റെ സർവ്വീസിനെ ബാധിക്കുന്ന തരത്തിലുള്ള രണ്ടാമത്തെ മെമ്മോ ഡ്രൈവറെ നിരാശപ്പെടുത്തി. താൻ ആദ്യം തന്നെ മെമ്മോയ്ക്ക് വിശദമായ മറുപടി തന്നതാണെന്ന് പറഞ്ഞെങ്കിലും യൂണിയൻ നേതാവായ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല. തുടർന്ന് ഇയാൾ തന്നെ ഓഫീസി ൽ നടത്തിയ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥരുമായി യാതൊരു ബന്ധവും ഇല്ലാത്ത എച്ച് ഡി എസ് ഓഫീസ് വിഭാഗത്തിലെ ഫയലിൽ നിന്നും മെമ്മോയ്ക്കു നൽകിയിരുന്ന മറുപടി കണ്ടെത്തുകയായിരുന്നു.
ഒരു സർക്കാർ ഉദ്യോഗസ്ഥന് മെമ്മേ നൽകുകയും അതിന് നൽകിയ വിശദീകരണം പൂഴ്ത്തി വച്ച ശേഷം വീണ്ടും മെമ്മോ നൽകുകയും ചെയ്ത ഓഫീസ് അധികൃതരുടെ നടപടിയിൽ ജീവനക്കാർ അമർഷത്തിലാണെന്ന് പറയപ്പെടുന്നു