ചായകൾ പലതരത്തിൽ ഉണ്ടെങ്കിലും ജിഞ്ചര്‍ ടീ അല്ലെങ്കിൽ ഇഞ്ചി ചായക്ക് ആരാധകർ ഏറെയുണ്ട്. ശാരീരികമായും, മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍ ഹൃദ്രോഗം തടയാനും വരെ സഹായിക്കും.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് .ഇഞ്ചിച്ചായ വളരെ നല്ലതാണ്. ഇഞ്ചിയിലെ zingiber എന്ന ഘടകമാണ് ബാക്ടീരിയ ബാധയില്‍ നിന്നും വയറിനെ സംരക്ഷിക്കുന്നത്. അതുപോലെ വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ ഉപകാരപ്രദമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Gingerols , zingerone എന്നിവ അടങ്ങിയതാണ് ഇഞ്ചി. ഇത് ശരീരത്തെ ചൂടാക്കി രക്തയോട്ടം വര്‍ധിപ്പിക്കും. ശരീരത്തിലെ ബ്ലഡ് ക്ലോട്ടുകള്‍ പരിഹരിക്കാനും ഇഞ്ചി നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നെന്നു മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു.
ബാക്റ്റീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ ഇവ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിന് ഒരു ഗ്ലോ തരുകയും ചെയ്യുന്നു.
കൂടാതെ ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു.
ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ജിഞ്ചര്‍ ടീ.
ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മെഡിക്കൽ ന്യൂസ് ടുഡേ.കോം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ജിഞ്ചര്‍ ടീ ഉണ്ടാക്കുന്ന വിധം.
ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍
ഇഞ്ചി – 1 ടീസ്പൂണ്‍( ചെറിയ കഷ്ണങ്ങളാക്കിയത്)
ചായ പൊടി- 1 ടീസ്പൂണ്‍
വെള്ളം – 3 കപ്പ്
തേന്‍ – 1ടീസ്പൂണ്‍
പാല്‍- 1 കപ്പ് (വേണമെങ്കില്‍)
നാരങ്ങനീര് – 1 കപ്പ്
ആദ്യം ഒരു പാനില്‍ 3 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോള്‍ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക. ശേഷം ചായ പൊടിയും പാലും തേനും ചേര്‍ക്കുക. ശേഷം മൂന്നോ നാലോ മിനിറ്റ് നല്ല പോലെ തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ നാരങ്ങ നീരും ചേര്‍ക്കുക. ജിഞ്ചര്‍ ടീ തയ്യാറായി.