ഗാന്ധിനഗർ : എച്ച് ഡി എസ് ജീവനക്കാരുടെശബളം വൈകിയതിൽ പ്രതിഷേധിച്ച് നേഴ്സസ്മാർ അടക്കമുള്ള ജീവനക്കാർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ശമ്പളം ഉടൻ നൽകാമെന്ന അധികൃതരുടെ ഉറപ്പിന്മേൽ പ്രതിഷേധം നിർത്തി വെച്ചു. വൈകുന്നേരത്തോടെ ശബളം അവരവരുടെ അക്കൗണ്ടുകളിൽ ലഭിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് എച്ച് ഡി എസ് വിഭാഗത്തിലെ 179 ദിവസ ജീവനക്കാരുടെ ശബളമാണ് നൽകുവാൻവൈകിയത്.
ഡിസംബർമാസത്തെ ശബളം ജനുവരി 18 കഴിഞ്ഞിട്ടും നൽകാതിരുന്നതിനെ തുടർന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജനുവരി 20 നാണ് ഭൂരിപക്ഷം എച്ച ഡി എസ് ജീവനക്കാർക്ക് ഡിസംബർമാസത്തെ ശബളം നൽകിയത്. എച്ച് ഡി സി ഇനത്തിൽ ലഭിക്കുന്ന
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടിക്കണക്കിന് രൂപയുടെവരുമാനം
ജീവനക്കാർക്ക് ശബളം നൽകുവാൻ തികയുന്നില്ലെന്ന് പറയപ്പെടുന്നു. അതിനാൽ സർക്കാർ വിവിധ ആരോഗ്യ ചികിത്സാ പദ്ധതികൾക്കായി അനുവദിക്കുന്ന പണ വകമാറ്റി എച്ച് ഡി എസ് ജീവനക്കാർക്ക് ശബളം നൽകാറുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിഹിതമായി ആറ് കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ 9 കോടി നൽകുവാനുള്ള സ്വകാര്യ സർജിക്കൽ സ്ഥാപനത്തിന് 30 ലക്ഷവും, 3 കോടി കൊടുക്കുവാനുള്ള സ്ഥാപനത്തിന് 20 ലക്ഷവും കൊടുക്കുകയാണ് ഉണ്ടായത്.
ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഈ വിഭാഗത്തിലെ
ഉദ്യോഗസ്ഥർഅനാസ്ഥകാണിക്കുന്നതായാണ് ജീവനക്കാരുടെആരോപണം.