പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ടിന് സസ്പെൻഷൻ : നടപടി ജില്ലാ കമ്മിറ്റി ഓഫീസ് ചവിട്ടി തുറന്നതിനും അച്ചടക്കം ലംഘിച്ചതിനും

പത്തനംതിട്ട: പത്തനംതിട്ട ഡി സി സി മുൻ പ്രസിഡന്റ് ബാബു ജോർജിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സസ്പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.
അടൂർ പ്രകാശ് എംപി, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എം എം നസീർ എന്നിവർ പങ്കെടുത്ത യോഗം ഡി സി സി പ്രസിഡന്റിന്റെ മുറിയിൽ നടക്കവെയാണ് യോഗത്തിൽനിന്ന് ഇറങ്ങിവന്ന ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടന്നതെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയെന്ന് കെ പി സി സി അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.