ഇനി മാറ്റമില്ല : സാമന്തയുടെ ശാകുന്തളത്തിന്റെ പുതിയ റിലീസിങ് തീയതി പുറത്ത്

അഭിജഞാന ശാകുന്തളത്തെ ആസ്പദമാക്കി സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിന്റെ പുതിയ റിലീസ് തീയതി ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റി വച്ചിരുന്നു. ഏപ്രില്‍ 14നായിരിക്കും ചിത്രത്തിന്റെ റിലീസ്.

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്ത നായികയാകുമ്പോൾ മലയാളത്തിലെ യുവതാരം ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്.

Hot Topics

Related Articles