സി.എസ്.ഐ. മദ്ധ്യ കേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ല വചനമാരി   കൺവൻഷൻ സമാപിച്ചു 

കോട്ടയം : സി.എസ്.ഐ. മദ്ധ്യ കേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ല വചനമാരി   കൺവൻഷൻ  17-ാമത് യോഗങ്ങൾ സമാപിച്ചു. സമാപന സമ്മേളനം  സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ്  റൈറ്റ്. റവ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്ത്, വചന ശുശ്രൂഷയ്ക്ക്  നേതൃത്വം നൽകി. സിഎസ്ഐ ഏറ്റുമാനൂർ വൈദിക ജില്ലാ ചെയർമാൻ റവ. എം. എ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 

Advertisements

മഹായിടവക ക്ലെർജി സെക്രട്ടറി റവ. നെൽസൺ ചാക്കോ , അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., ജില്ലാ സെക്രട്ടറി അരുൺ മാത്യു, ജനറൽ കൺവീനർ കുഞ്ഞുമോൻ ആനവേലി,  വചനമാരി സ്ഥാപക ചെയർമാൻ റവ. കെ.എം. ജോൺ, പ്രോപ്പർട്ടി സെക്രട്ടറി റവ.ജേക്കബ് ജോൺസൺ, സി എം എസ് പ്രസ് മാനേജർ റവ. സുനിൽ രാജ് ഫിലിപ്പ്,  യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. സിബി മാത്യു, ബിഷപ് ചാപ്ലിൻ റവ. ജിബിൻ തമ്പി ,പ്രോഗ്രാം കൺവീനർ റവ. പ്രസാദ് ജോൺ, റവ. റിജു മാത്യു, റവ.  അനിയൻ കെ പോൾ, റവ. ലിനോ എസ് ജോൺ, റവ. മാത്യു ദാനിയേൽ,റവ. വെസ്‌ലി പി. കുരുവിള, റവ. റെനി പുന്നൻ, റവ. വർഗീസ് ഏനാദിക്കൽ വർക്കി,റവ.ഡിക്കൻ എ സി മനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റ്റിനിൽ മാത്യു, ജലീല പി എബ്രഹാം, കെ ഡി മാത്യു, ഇവാഞ്ചലിയസ് ഷിബു മോൻ  എന്നിവർ പ്രസംഗിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ഗയക സംഘം ഗാനങ്ങൾ ആലപിച്ചു, ഏറ്റുമാനൂർ വൈദിക ജില്ലയിലെ പരിസ്ഥിതി അവാർഡ്, ഹരിത ഭവനം, മികച്ച കർഷകൻ എന്നിവർക്ക് സമ്മേളനത്തിൽ   അവാർഡുകൾ വിതരണം ചെയ്തു. അഞ്ച് ദിവസമായി കുറുപ്പന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ നടന്ന വചനമാരി കൺവൻഷനിൽ   ആയിരകക്കിന് സഭാ വിശ്വാസികൾ പങ്കെടുത്തു.

Hot Topics

Related Articles