പാമ്പാടിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു; കുത്തേറ്റ ഭാര്യ കോട്ടയം കാരിത്താസ് ആശുപത്രിയിൽ; കേസെടുത്ത് പാമ്പാടി പൊലീസ്

പാമ്പാടി: മദ്യലഹരിയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. പാമ്പാടി താന്നിമറ്റം സ്വദേശിയായ മോഹനനാണ് ഭാര്യ ഓമനയെ കുത്തിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. പിക്കപ്പ് ഡ്രൈവറായ മോഹനൻ മദ്യപിച്ച് സ്ഥിരമായി വീട്ടിലെത്തി പ്രശ്‌നം ഉണ്ടാക്കുന്നത് പതിവായിരുന്നു.

Advertisements

ഇത്തരത്തിൽ തിങ്കളാഴ്ചയും വാക്ക് തർക്കം ഉണ്ടാകുകയും ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഓമനയെ ആദ്യം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്. മോഹനനും ഒപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തു.

Hot Topics

Related Articles