പന്തളം : പൂഴിക്കാട് തച്ചിരെത്തു മൂക്ക് ലക്ഷ്മി നിലയത്തിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന ചെങ്ങന്നൂർ അരീക്കര പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത (സജിത42) കൊല്ലപ്പെട്ട കേസിൽ പ്രതിക്കായുള്ള അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം കീഴാറാറുർ ദലും മുഖം തുടലി ബി.എസ് ഭവനിൽ ഷൈജു (34) നെയാണ് പൊലീസ് തെരയുന്നത്. വെള്ളിയാഴ്ച രാത്രിയിൽ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളോട് വീട്ടിലേക്ക് വീട്ടിൽ വരാൻ ഫോണിൽ അറിയിച്ച് ഷൈജു ഇവിടെ നിന്ന് കടക്കുകയായിരുന്നു.
ഷൈജു എത്തിച്ചേരാനിടയുള്ള ബന്ധുവീടുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിനെ വലയ്ക്കുന്നു. രണ്ടുമാസം മുമ്ബ് എറണാകുളത്തുള്ള ഒരു യുവതിയുമായി ഷൈജു അടുപ്പത്തിലാവുകയും ഇതിന്റെ പേരിൽ സജിതയുമായി വഴക്കുണ്ടായി മങ്ങാരത്തെ ഒരു ലോഡ്ജിൽ ഒരു മാസമായി മാറി താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരെയും ഒരുമിപ്പിച്ച് താമസിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹിതയായ സജിത ഏറെ നാളായി ഭർത്താവുമായി അകന്നായിരുന്നു താമസം. തിരുവല്ലയിൽ ഒരു ഷോപ്പിൽ ജോലിക്ക് നിന്നിരുന്ന യുവതി ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ഷൈജുവുമായി അടുത്തത്. തുടർന്ന് ഇവർ വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവർ പുലർത്തിയിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് പുന്തല തുളസീഭവനത്തിൽ സജിത കൊല്ലപ്പെട്ടത്.