പാലാ: ബ്രൗൺ ഷുഗർ അടക്കമുള്ള ലഹരി മരുന്നുകൾ കടത്തിക്കൊണ്ടു വന്ന കേസിൽ 32 വർഷം മുൻപ് പിടിയിലായകുകയും, പിന്നീട് ഒളിവിൽ പോകുകയും ചെയ്ത പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ. പാലക്കാട് കൽവാക്കുളം സ്വദേശി ബഷീറിനെ (റഷീദ്)യാണ് 22 വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
32 വർഷങ്ങൾക്കു മുൻപു പാലാ ടൂറിസ്റ്റ് ഹോമിൽവച്ച് ബ്രൌൺഷുഗർ, ചരസ് എന്നിവയുമായി 5 മുംബൈക്കാരെ പിടിച്ചിരുന്നു. തുടർന്നു ഈ വിഷയത്തിൽ 1991 ൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ടി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയും, കേസിൽ റഷീദിനെ അറസ്റ്റ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചശേഷം ഇയാൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, പിടികിട്ടാപ്പുള്ളികളെ അറസ്റ്റുചെയ്യുന്നതിന് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ജോണിക്കുട്ടിയുടെ നിർദ്ദേശാനുസരണം കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടൻ എസ്, എസ്ഐ മാരായ ഷാജൻ മാത്യു, ഹരീഷ് കെ തങ്കച്ചൻ,എഎസ്ഐ ഗിരീഷ് ബി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിമോൾ രാജപ്പൻ, പ്രമോദ് എസ് കുമാർ സിവിൽ പൊലീസ് ഓഫിസർ ജാഫർ സി റസാഖ് എന്നിവരടങ്ങിയ സംഘം ടിയാനെ എറണാകുളത്തുവച്ച് അറസ്റ്റുചെയ്ത് തൊടുപുഴ എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി. ടിയാനെ കോടതി റിമാന്റു ചെയ്തു. ജാമ്യം ലഭിച്ചശേഷം ഇയാൾ മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ ഇരിക്കുകയായിരുന്നു.