കോട്ടയം : തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ കോട്ടയം കുമരകം റോഡിന്റെ ഇരു വശങ്ങളിൽ അനധികൃതമായുള്ള നിലം നികത്തൽ വ്യാപകമാകുന്നതിനെതിരെ സിപിഐ തിരുവാർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി എത്തി ചെങ്ങളം പുതുക്കാട് 50, മാടപ്പള്ളിക്കാട്, നന്ദൻകേരി, ദേവസ്വം പാടം, പുച്ചംതാലി പാടം, എന്നിവിടങ്ങളിലായി അനധികൃതമായി മണ്ണിട്ട് നിലം നികത്തുന്ന നിലങ്ങളിൽ കൊടി കുത്തുകയുണ്ടായി.
ജില്ലയിൽ തന്നെ ഏറ്റവും വലിയ പാടശേഖരങ്ങളായ ജെ ബ്ലോക്ക് ഒമ്പതിനായിരം, തിരുവായ്ക്കരി ടർക്കിപ്പാടം ഉൾപ്പെടെ വിവിധ പാടശേഖരങ്ങളിൽ മണ്ണിട്ട് ഉയർത്തുന്നതായി തിരുവാർപ്പ് കൃഷി ഓഫീസർ ബോധ്യപ്പെടുത്തുകയും, ഈ വിവരങ്ങൾ കാണിച്ച് ആർ ഡി ഓ ഉൾപ്പെടെയുള്ള മേൽ അധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിഷേധ മാർച്ചും ധർണയും സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ.എൽ കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. അനധികൃത നിലം നികത്തലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഉദ്ഘാടകൻ പറഞ്ഞു.
ലോക്കൽ സെക്രട്ടറി എം കെ പ്രേംജി അധ്യക്ഷനായിരുന്നു, സഖാക്കൾ വി വൈ പ്രസാദ്, പി എ അബ്ദുൽ കരീം, അനീഷ് ഒ എസ്, ശശിധരൻ കുന്നപ്പള്ളി, ലിജോയ് കുര്യൻ, സി എസ് വിജയകുമാർ, കെഎ ലത്തീഫ്, രശ്മി പ്രസാദ്, ഷീനാ മോൾ പി എസ്, മുഹമ്മദ് നജിബ് തുടങ്ങിയവർ പ്രസംഗിച്ചു.